letter

പത്തനംതിട്ട : കൊവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരൻമാർക്ക് അനുവദിച്ചിരുന്ന യാത്രാസൗജന്യം നിറുത്തലാക്കിയ റെയിൽവേ അത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് കൗൺസിൽ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്ത് അമ്പതിനായിരം പോസ്റ്റ് കാർഡ‌ുകളാണ് പ്രധാനമന്ത്രിക്ക് അയച്ചത്. ജില്ലാ പരിപാടി രക്ഷാധികാരി മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.മൻമഥൻ നായർ അദ്ധ്യക്ഷതവഹിച്ചു. എം.എം.ഏബ്രഹാം, യോഹന്നാൻ കൊന്നയിൽ, ജില്ലാസെക്രട്ടറി എസ്. സുമേഷ് ബാബു, രാജേന്ദ്രവർമ എന്നിവർ സംസാരിച്ചു.