പത്തനംതിട്ട: 'കൊല്ലരുതെ ഞങ്ങളുടെ മക്കളെ' എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി നഗരത്തിൽ അമ്മ നടത്തം പരിപാടി നടത്തി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞൂഞ്ഞമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലാലി ജോൺ, സുധാനായർ, ഗീതാ ചന്ദ്രൻ, രജനി പ്രദീപ്, ശോശാമ്മ തോമസ്, വസന്ത ശ്രീകുമാർ, ദീനാമ്മ റോയി, പ്രസീത രഘു, അന്നമ്മ ഫിലിപ്പ്, ജോയമ്മ സൈമൺ, ആശ തങ്കപ്പൻ, സജിത. എസ്, രജ്ഞിനി സുനിൽ, ഷീജ മുരളീധരൻ, സജിനി മോഹൻ, അരുന്ധതി അശോക്, സുലേഖ വി. നായർ എന്നിവർ പങ്കെടുത്തു.