പത്തനംതിട്ട: നാരങ്ങാനം പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്നും അക്രമികളായ കാട്ടുപന്നികളെ നശിപ്പിക്കുവാൻ നാരങ്ങാനം വില്ലേജിനെ ഹോട്ട് സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിൽ ധർണ നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി നിർവാഹക സമിതി അംഗങ്ങളായ വി.പി. മനോജ് കുമാർ, ശ്രീകാന്ത് കളരിക്കൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ ഫിലിപ്പ് അഞ്ചാനി, ഡേവിഡ് തോമസ്, പി.കെ ശ്രീധരൻ നായർ, പഞ്ചായത്ത് അംഗങ്ങളായ ജെസി മാത്യു, മനോജ് മുളന്തറ, റജി തോമസ്, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സേക്രട്ടറി അന്നമ്മ ഫിലിപ്പ്, മുൻ മണ്ഡലം പ്രസിഡന്റ് സി.വി സാമുവൽ, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.