പത്തനംതിട്ട: വള്ളിക്കോട് മാമ്മൂട്ടിലെ മിൽമ പ്ലാന്റിലേക്ക് വ്യാവസായിക ആവശ്യത്തിന് അനധികൃതമായി വെള്ളമെടുക്കാൻ അനുമതി നൽകിയ പഞ്ചായത്ത് ഭരണ സമിതി ഒന്നും അറിഞ്ഞില്ല എന്ന് പ്രസ്താവന നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട് കുറ്റപ്പെടുത്തി. വള്ളിക്കോട്, കൊടുമൺ, അങ്ങാടിക്കൽ വില്ലേജുകളിലെ ജനങ്ങൾക്ക് കുടിവെള്ളത്തിനായുള്ള പദ്ധതി മൂന്ന് ദിവസത്തിൽ ഒരിക്കൽ മാത്രമാണ് പമ്പിംഗ് നടത്തുന്നത്. ഇതിൽനിന്ന് കുടിവെള്ളം ലഭിക്കില്ല എന്ന് വ്യക്തമാണ്. എട്ടു വർഷം മുൻപ് ഒന്നര ലക്ഷം ലിറ്റർ വെള്ളം വേണമെന്ന് മിൽമ പറയുന്നിടത്ത് ഇന്ന് 2.5 ലക്ഷം ലിറ്റർ വേണം. ഇതെല്ലാം മറച്ചുവച്ച് രാത്രിയിൽ കണക്ഷനെടുക്കാൻ സൗകര്യം ചെയ്തുകൊടുത്തത് രാഷ്ട്രീയ താൽപ്പര്യം സംരക്ഷിക്കാനാണെന്ന് സജി കൊട്ടയ്ക്കാട് പറഞ്ഞു.