17-footpath
പന്തളം നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾ നഗരസഭാധികൃതർ പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിക്കുന്നു

പന്തളം: പന്തളം നഗരത്തിലെ ഫുട്പാത്തിലെ അനധികൃത കൈയേറ്റം നഗരസഭാ അധികൃതരും പൊലീസും ചേർന്ന് ഇന്നലെ വൈകിട്ട് മൂന്നരയോടെ ഒഴിപ്പിച്ചു. സാധനങ്ങൾ മാറ്റണമെന്ന് കഴിഞ്ഞ ദിവസം കട ഉടമകൾക്ക് നഗരസഭ നിർദ്ദേശം നൽകിയിരുന്നു. എം.സി.റോഡിലും മാവേലിക്കര-പന്തളം റോഡിലും ഫുട്പാത്തുകളിൽ ഇറക്കിവച്ചിരുന്ന സാധനങ്ങളും ബോർഡുകളും നഗരസഭയുടെ വാഹനത്തിൽ എടുത്തുകൊണ്ടുപോകുകയായിരുന്നു. നഗരത്തിൽ നടപ്പാക്കുന്ന ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി, കാൽനടയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു ഫുട്പാത്ത് ഒഴിപ്പിക്കൽ. നഗരസഭാ എക്‌സിക്യൂട്ടീവ് എൻജിനിയർ വിനിൽകുമാർ, എച്ച്. ഐ. അനിൽകുമാർ, ആർ. ഐ. ബിജു മാത്യു, പന്തളം എസ്.ഐ. ശ്രീജിത്ത് , ജെ.എച്ച്.ഐ. ധന്യാ മോഹൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.