പത്തനംതിട്ട: കോളേജ് റോഡിലെ ഹോട്ടൽ കെട്ടിടത്തിന്റെ ടെറസിൽ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ത്യശൂർ വരന്തരപ്പള്ളി ചുക്കേരി വീട്ടിൽ അലോൻസോ ജോജി (18) ആണ് മരിച്ചത്. റാന്നി സിറ്റാഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയാണ് . ചൊവ്വാഴ്ച രാത്രി 11ന് ശേഷമാണ് സംഭവം. ഇതിന് മുമ്പായി അലോൻസോ
മാതാവിനെ ഫോണിൽ വിളിച്ച് കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിന് പണം ആവശ്യപ്പെട്ടിരുന്നു. പത്തനംതിട്ട നഗരത്തിലെ ഒരു സ്‌കൂളിൽ പഠിക്കുന്ന കൂട്ടുകാരനൊപ്പമായിരുന്നു ഹോട്ടൽ മുറിയിൽ താമസം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ടെറസിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ കമ്പിയിലാണ് തൂങ്ങിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളിന് സ്വന്തമായി ഹോസ്റ്റൽ ഉണ്ടായിട്ടും അവിടെ താമസിക്കാതെ നഗരത്തിലെ ഹോട്ടലിൽ താമസിച്ചാണ് അലോൻസോ സ്‌കൂളിൽ പോയിരുന്നത്. നേരത്തെ കുമ്പഴയിലെ ലോഡ്ജിലായിരുന്നു .