17-dr-ms-sunil
ഡോ.എം.എസ്.സുനിൽ പണിത് നൽകുന്ന 237 ാമത് സ്‌നേഹ ഭവനം, ഉള്ളന്നൂർ, പൈ വഴി കൊല്ലംപറമ്പിൽ ശ്രീലേഖ മനോജിനും കുടുംബത്തിനുമായി നിർമ്മിച്ച് നൽകി. വീടിന്റെ താക്കോൽ ദാനകർമ്മം സാഹിത്യകാരൻ ബെന്യാമിൻ നിർവഹിക്കുന്നു.

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിത് നൽകുന്ന 237-ാമത് സ്‌നേഹ ഭവനം പാം ഇന്റർനാഷണൽ മുൻ പ്രസിഡന്റ് രാജേഷ് പിള്ളയുടെ സഹായത്തോടെ ഉള്ളന്നൂർ പൈവഴി കൊല്ലംപറമ്പിൽ ശ്രീലേഖ മനോജിന് നൽകി. താക്കോൽ ദാനവും ഉദ്ഘാടനവും സാഹിത്യകാരൻ ബെന്യാമിൻ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണപിള്ള., വാർഡ് മെമ്പർ വിനോദ് കുമാർ., പന്തളം പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ പ്രീത. ആർ., എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം പന്തളം ശിവൻകുട്ടി., തുളസീധരൻ പിള്ള., കെ. പി. ജയലാൽ, ജോസ് കെ തോമസ്., ഇന്ദു വിജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.