 
പത്തനംതിട്ട: പൊതുസമൂഹത്തിന് പ്രയോജനമില്ലാത്ത തദ്ദേശ പൊതുസർവീസ് രൂപീകരണ നീക്കം ഉപേക്ഷിക്കുക, അധികാര വികേന്ദ്രീകരണം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്കു നടത്തിയ പ്രതിഷേധ ധർണ കെ.പി.സി. സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അജിൻ ഐപ്പ് ജോർജ്, പി.എസ് വിനോദ് കുമാർ, ഷിബു മണ്ണടി, എം.വി. തുളസി രാധ, ഷിനോയി ജോർജ്, ബിജു ശാമുവേൽ, തട്ടയിൽ ഹരി, പി. എസ് മനോജ് കുമാർ, ജി. ജയകുമാർ, എസ്. കെ സുനിൽകുമാർ, വിഷ്ണു സലിംകുമാർ, നൗഫൽ ഖാൻ, പിക്കു വി സൈമൺ, ദിലീപ് ഖാൻ, അനിൽകുമാർ, വി.ബിജു, ബി.അനിൽകുമാർ, കെ. ഷാജൻ എന്നിവർ സംസാരിച്ചു.