stadiyum
സ്റ്റേഡിയം ജംഗ്ഷനിൽ മണ്ണിട്ട് നികത്തിയപ്പോൾ

പത്തനംതിട്ട : സ്റ്റേഡിയം ജംഗ്ഷനിൽ വാട്ടർ അതോറിട്ടി പൈപ്പ് ഇടാനെടുത്ത കുഴി അപകടമുണ്ടാക്കുന്നതായ പരാതിക്ക് പിന്നാലെ ഇവിടം അധികൃതർ മണ്ണിട്ട് നികത്തി. ഇതുമൂലം രൂക്ഷമായ പൊടിശല്യമാണ്. മുമ്പിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി പറക്കുന്നതിനാൽ പിന്നാലെ എത്തുന്നവർക്ക് റോഡ് കാണാൻ കഴിയാത്ത അവസ്ഥയാണ്.

ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന നഗരത്തിലെ പ്രധാന റോഡാണിത്. അടൂർ ഭാഗത്ത് നിന്നും റിംഗ് റോഡിൽ നിന്നും നഗരത്തിലേക്ക് പ്രവേശിക്കുന്നത് ഈ റോഡ് വഴിയാണ്. വലിയ കുഴി രൂപപ്പെട്ട ഇവിടെ നിരവധി അപകടങ്ങൾ നടന്നിരുന്നു. ഇപ്പോൾ മണ്ണ് ഇറക്കി ഹംപ് പോലെ ഉയർത്തിയിരിക്കുകയാണ്.