പത്തനംതിട്ട : ജില്ലാ ലൈബ്രറി കൗൺസിലിന്റെ ജില്ലാ സെമിനാറിന്റെ സ്വാഗതസംഘ രൂപീകരണയോഗം അടൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുണ്ടപ്പള്ളി തോമസിന്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. ടി.കെ.ജി. നായർ ഉദ്ഘാടനം ചെയ്തു. ആർ. തുളസീധരൻ പിള്ള , ജി.കൃഷ്ണകുമാർ, കെ.ജി.വാസുദേവൻ, എൻ.ആർ. പ്രസാദ്, എം.എൻ.സോമരാജൻ, മീരാ സാഹിബ്, വിനോദ് മുളമ്പുഴ, ലസിത അജി ചെരുവിള എന്നിവർ സംസാരിച്ചു.
മാർച്ച് 5 ന് അടൂർ എസ്.എൻ.ഡി.പി. ഹാളിൽ നടക്കുന്ന സെമിനാർ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കേരള സർവകലാശാല, ഇന്റർ നാഷണൽ സെന്റർ ഫോർ ശ്രീ നാരായണ ഗുരു സ്റ്റഡീസ് ഡയറക്ടർ ഡോ.എം.എ. സിദ്ധിക്ക് വിജ്ഞാനസമൂഹവും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിക്കും.