പന്തളം: ഇന്നലെ പന്തളം ഹോമിയോ മാതൃകാ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മങ്ങാരം എൻ.എസ് എസ് ഒാഡിറ്റോറിയത്തിൽ നടത്താനിരുന്ന യോഗാ പരിശീലനവും ഉദ്ഘാടനവും മാറ്രിവച്ചു. വേണ്ടത്ര കുടിയാലോചനയില്ലാതെയും അറിയിപ്പില്ലാതെയുമാണ് പരിപാടി നടത്തുന്നതെന്ന പ്രതിപക്ഷത്തിന്റെ വിമ
ർശനത്തെ തുടർന്ന് ഡി.എം.ഒ യുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പ്രതിപക്ഷ കൗൺസിലർമാരായ കെ.ആർ.വിജയകുമാർ .ലസിതാ നായർ, ടി.കെ.സതി,.കെ ആർ രവി ,സക്കീർ ,രാജേഷ് കുമാർ ,പന്തളം മഹേഷ് .എസ് .അരുൺ, സുനിതാ വേണു , രത്‌നമണി സുരേന്ദ്രൻ, അജിതകുമാരി, ശോഭനകുമാരി. അംബികാ രാജേഷ് എന്നിവർ പങ്കെടുത്തു.