ചെങ്ങന്നൂർ: ജില്ലാ ആശുപത്രിയിലെ പുതിയ യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 5ന് ചെങ്ങന്നൂർ ഗവ. ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥിയാകും.