അയിരൂർ : കോറ്റാത്തൂർ വല്യത്തുകാലായിൽ ഫിലിപ്പ് സൈമൺ (71) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് ഇടപ്പാവൂർ സെന്റ് തോമസ് മാർത്തോമപള്ളിയിൽ.അയിരൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, നാഷണൽ പരിവാർ മുൻ ദേശീയ സെക്രട്ടറി, കേരളാ പരിവാർ മുൻ സെക്രട്ടറി, ഭിന്നശേഷിക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ മുൻ ഉപദേശകസമിതി അംഗം, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് യൂണിയൻ മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലളിതാ ഫിലിപ്പ് (റിട്ട. ഹെഡ്മിസ്‌ട്രസ്, ഗുരുകുലം ഹൈസ്‌കൂൾ, ഇടക്കുളം) കോഴഞ്ചേരി തൂമ്പുംപാട്ട് കുടുംബാംഗമാണ്. മക്കൾ: മനു സൈമൺ ഫിലിപ്പ്, മനീഷാ സൂസൻ ഫിലിപ്പ്. മരുമകൾ: സുനിത മനു.