പത്തനംതിട്ട: ജീവനം കാൻസർ സൊസൈറ്റിയുടെയും എസ്.എൻ.ഡി.പി യോഗം 90ാം ശാഖയുടെയും യൂത്ത് മൂവ്മെന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബാല്യകാല അർബുദ ദിനത്തിൽ ബോധവൽക്കരണ ക്ളാസും പ്രതിജ്ഞയും നടത്തി. ശാഖാ സെക്രട്ടറി എൻ.വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സരിത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർദ്ര മനോജ്, ധനശ്രീ, കെ.അനന്തു, ബിജു എന്നിവർ സംസാരിച്ചു. കലഞ്ഞൂർ ഐ.എച്ച്.ആർ.ഡി അസി.പ്രൊഫസർ അരുൺ ശശിധരൻ ക്ളാസ് നയിച്ചു.