ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ഐ.ടി.ഐയിൽ യുവാക്കളിൽ വർദ്ധിച്ചുവരുന്ന മദ്യത്തിന്റെയും പുകയിലയുടെയും മയക്കുമരുന്നിന്റെയും ഉപയോഗം പുതുതലമുറയെ താളം തെറ്റിക്കുന്നു എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. വൈസ് പ്രിൻസിപ്പൽ വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് ഡോ.ശ്രീവേണി അദ്ധ്യക്ഷത വഹിച്ചു.എം.കെ ശ്രീകുമാർ ബോധവത്ക്കരണ ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ മനുകൃഷ്ണൻ, സെക്രട്ടറി ശരത് ചന്ദ്രൻ, ട്രഷറർ രഞ്ജിത്ത് ഖാദി, ഡോ.ജഗേഷ്, സുനിൽകുമാർ.ജി,സുരേഷ് കുമാർ, അന്നപൂർണ നായർ എന്നിവർ പ്രസംഗിച്ചു.