ചെറുകോൽ : ഗവ.യു.പിസ്‌കൂളിലെ പ്രീപ്രൈമറി പ്രവേശനോത്സവം ഗ്രാമപഞ്ചായത്തംഗം സുമ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർപേഴ്‌സൺ മായാപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ വികസനസമിതി ചെയർമാൻ ഇ.എസ്.ഹരികുമാർ, പ്രഥമാദ്ധ്യാപിക വി.സി. ജയശ്രീ, സീനിയർ അസിസ്റ്റന്റ് കെ.എ.തൻസീർ, രശ്മി ആർ.ദാസ് എന്നിവർ പ്രസംഗിച്ചു.