തിരുവല്ല: കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തികനയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ടിന ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് 28, 29 തീയതികളിൽ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി നിയോജക മണ്ഡലം കൺവെൻഷർ നടത്തി. സംയുക്ത ട്രേഡ് യൂണിയൻ നിയോജകമണ്ഡലം ചെയർമാൻ അഡ്വ.സതീഷ് ചാത്തങ്കരിയുടെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം ഫ്രാൻസിസ് വി. ആന്റണി ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂണിയൻ നേതാക്കളായ സി.ടി തങ്കച്ചൻ, മധുസൂദനൻ നായർ. രാജീവ് വി. ബിനിൽകുമാർ, തങ്കമണി വാസുദേവൻ, അജി മഞ്ഞാടി എന്നിവർ പ്രസംഗിച്ചു.