citu
കേന്ദ്ര ബഡ്ജറ്റിനെതിരെ നടത്തിയ പ്രതിഷേധ സായാഹ്നം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ, തൊഴിലാളി ദ്രോഹ ബഡ്ജറ്റിനെതിരെ ആറന്മുള നിയോജക മണ്ഡലം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

സി .ഐ .ടി .യു സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ പി.ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി പി.കെ ഗോപി അദ്ധ്യക്ഷത വഹിച്ചു.

തോമസ് ജോസഫ്, എം.വി സഞ്ജു, ബെൻസി തോമസ്, പികെ ഇക്ബാൽ, സജി കെ. സൈമൺ, അജിത് മണ്ണിൽ, സക്കീർ അലങ്കാരത്, അബ്ദുൽ മനാഫ്, രാജേന്ദ്രൻ,

സി.കെ അർജ്ജുനൻ, എ.അഷറഫ് എന്നിവർ സംസാരിച്ചു.