പത്തനംതിട്ട: ഏഴ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 2016ൽ പന്തളം പൊലിസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ പിതാവിനെയും സഹോദരീ ഭർത്താവിനെയും പത്തനംതിട്ട പോക്സോ കോടതി വെറുതെ വിട്ടു. മാതാവ് ചികിത്സയിലായിരിക്കെ കുട്ടിയെ താമസിപ്പിച്ച ഹോസ്റ്റൽ അധികൃതരുമായി പ്രതികൾക്കുണ്ടായ വ്യക്തിവിരോധമാണ് കേസിന് കാരണമായതെന്ന് പ്രതിഭാഗം ആരോപിച്ചിരുന്നു. പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോക്സോ കോടതി ജഡ്ജി ജയകുമാർ എസ്. ജോൺ വിധിയിൽ പറഞ്ഞു.
പ്രതികൾക്കു വേണ്ടി അഭിഭാഷകരായ എം.മനോജ് കുമാർ, എൽ.സ്മിതാ രാജ്, അനുപ് , ആദിത്യ രാജു എന്നിവർ ഹാജരായി.