17-jeevanam
അന്താരാഷ്ട്ര ബാല്യകാല അർബുദ ദിനത്തിൽ ബോധവൽക്കരണ പരിപാടികളും പ്രതിജ്ഞയും സംഘടിപ്പിച്ചപ്പോൾ

പത്തനംതിട്ട: ജീവനം കാൻസർ സൊസൈറ്റിയുടെയും തെങ്ങുംകാവ് 90-ാം നമ്പർ എസ്. എൻ.ഡി.പി ശാഖാ യോഗത്തിലെ 392-ാം നമ്പർ യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ബാല്യകാല അർബുദ ദിനത്തിൽ ബോധവത്കരണ പരിപാടികളും പ്രതിജ്ഞയും സംഘടിപ്പിച്ചു.ശാഖാ സെക്രട്ടറി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവമെന്റ് വൈസ് പ്രസിഡന്റ് അരുൺ ശശിധരൻ ക്ളാസെടുത്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സരിത പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി ആർദ്ര മനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . ധനശ്രീ സുരേഷ്, അനന്ദു കെ ബിജു എന്നിവർ സംസാരിച്ചു.