കോന്നി:മലയാലപ്പുഴ ദേവി ക്ഷേത്രത്തിലെ പൊങ്കാലയും കൊടിയേറ്റും മാർച്ച് 12 ന് നടക്കും. ഉത്സവം 22 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ നല്ലൂർ, ഇടനാട്, ഏറം, താഴം കരകളുടെ ഉത്സവവും നടക്കും. കൊവിഡ് നിയന്ത്രണം നിലനിൽക്കുന്നതിനാൽ പണ്ടാര അടുപ്പിൽ മാത്രമായിരിക്കും പൊങ്കാല. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ തയാറാക്കുന്ന പണ്ടാര അടുപ്പുകളിലാവും പൊങ്കാല നിവേദ്യം തയ്യാറാക്കുക. ഭക്തജനങ്ങൾക്ക് രസീത് എടുത്ത് പൊങ്കാലയിൽ പങ്കാളികളാവാം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്രം അഡ്‌ഹോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.