കോന്നി: കാനന ക്ഷേത്രമായ തേക്കുതോട് ആലുവാംകുടി മഹാദേവർ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം മാർച്ച് 1 ന് നടക്കും. രാവിലെ 5.30 ന് ഗണപതിഹോമം, 6 .10 ന് കൊടിയേറ്റ്, 6 മുതൽ പറയിടീൽ, 6.30 ന് ഉദയസ്തമയ ജലധാര, 7.30 ന് വിശേഷാൽ പൂജ, 8 മുതൽ ഭഗവതപാരായണം, അന്നദാനം, വൈകിട്ട് 7 ന് ദീപക്കാഴ്ച, രാത്രി 9. 30 ന് പുഷ്‌പാഭിഷേകം. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷേത്ര മൈതാനത്ത് വിശ്വാസികൾ നടത്തുന്ന അന്നദാനം ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.