കോന്നി: മുരിങ്ങമംഗലം മഹദേവർ ക്ഷേത്രത്തിലെ ഉത്സവം 19 മുതൽ 28 വരെ നടക്കും. ദിവസവും 5 ന് നിർമ്മാല്യ ദർശനം, അഭിഷേകം, 5.30 ന് ഗണപതി ഹോമം, 8 ന് ഭാഗവത പാരായണം, 10 ന് നവകം, ശ്രീഭൂതബലി, 6 .30ന് ദീപക്കാഴ്ച, 7 .30 ന് ശ്രീബലി, 19 ന് 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8 ന് ശിവപുരാണ പാരായണം, 10. 10 നും 11 നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, 11 ന് അന്നദാനം, 21 ന് രാത്രി 7 ന് സോപാനസംഗീതം, 22 ന് 7 ന് ശീതങ്കൻ തുള്ളൽ, 23 ന് 7 ന് പറയൻതുള്ളൽ, 24 ന് 7 ന് ഓട്ടൻതുള്ളൽ, 25 ന് 10 ന് ഉത്സവബലി, 26 ന് 7 ന് ചാക്യാർ കൂത്ത്, 27 ന് 7 ന് പാഠകം, 9.30 ന് പള്ളിവേട്ട, 28 ന് 8. 30 ന് ശിവപുരാണപാരായണം, 5 ന് ആറാട്ടുബലി, 7 : 30 ന് മേജർസെറ്റ്‌ കഥകളി.