1
പുതുശേരി ഞാലിക്കണ്ടം റോഡ്

മല്ലപ്പള്ളി : മടുക്കോലി-ഞാലിക്കണ്ടം റോഡിന്റെ നിർമ്മാണം മന്ദഗതിയിൽ 7.8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ നവീകരണത്തിൽ പുതുശേരി മുതൽ കടമാൻകുളം വരെ ഒന്നര കിലോമീറ്റർ ഒഴികെയുള്ള ഭാഗത്ത് ഉന്നത നിലവാരത്തിൽ ആഴ്ചകൾക്കു മുമ്പുതന്നെ ടാറിങ്ങ് പൂർത്തീകരിച്ചിരുന്നു. കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ തുടർച്ചയായി പൊട്ടുന്നതുമൂലമാണ് അന്ന് പുതുശേരി മുതൽ കടമാൻകുളം വരെയുള്ള ടാറിങ്ങ് നടത്താതിരുന്നത്. കല്ലൂപ്പാറ പഞ്ചായത്തിലെ ജലവിതരണം കാര്യക്ഷമമാക്കുന്നതിനായി ജൽജീവൻ പദ്ധതി പ്രകാരം 39 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും പദ്ധതി പൂർണമായി നടപ്പിലാക്കുകയും ചെയ്തെങ്കിലും ഇത് പ്രയോജനപ്പെടുത്തിയിട്ടില്ല. വെള്ളമൊഴുകുന്നതിന് ഓടയും കലുങ്കും നിർമ്മിക്കുവാൻ കഴിയാത്ത ഈട്ടിക്കൽപ്പടിക്കും അശ്വതിപ്പടിക്കും ഇടയിലുള്ള വളവിലും ഞാലിക്കണ്ടത്തിന് സമീപവും 20 മീറ്റർ ലോക്കുകട്ടയുടെ പണികൾ പൂർത്തിയായിട്ടുണ്ടെങ്കിലും പുതുശേരി മുതൽ കടമാൻകുളം വരെ തകർന്നുകിടക്കുകയാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.