കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ലക്ഷാർച്ചനയും ശിവരാത്രി മഹോത്സവവും 28 , മാർച്ച് 1 തീയതികളിൽ നടക്കും. 28 ന് രാവിലെ 4 ന് നിർമ്മാല്യദർശനം, അഭിഷേകം, കലശപൂജ, 5 ന് ലക്ഷാർച്ചന ആരംഭം. 7 ന് ഉഷ:പൂജ, 8 മുതൽ ലക്ഷാർച്ചന തുടർച്ച, 10 ന് ഉച്ചപൂജ, 6 .30 ന് ദീപാരാധന, 7 ന് പ്രദോഷ ശീവേലി. മാർച്ച് 1 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 7 ന് ഉഷ:പൂജ, 8 ന് ശിവപുരാണപാരായണം, 8.30 ന് കളഭപൂജ, 9. 30 ന് ലക്ഷാർച്ചന കലശാഭിഷേകം, 10 ന് കളഭാഭിഷേകം, 11 ന് ഉച്ചപ്പൂജ, വൈകിട്ട് 4 ന് കാവടിപൂജ, 4. 30 ന് കാവടിഘോഷയാത്ര, 6. 30 ന് ദീപാരാധന, 7 ന് മേജർസെറ്റ്‌ കഥകളി , 11 ന് ശിവരാത്രി പൂജ. രാത്രി 12 ന് ശ്രീഭൂതബലി, വിളക്കെഴുന്നെള്ളത്ത്.