കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് തടിയൂർ കലാഭവനിൽ പി.എസ്.നായരുടെ മാതാവ് കെ.കെ മീനാക്ഷിയമ്മയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. ആന്റോ ആന്റണി എം.പി, പ്രേമാേദ് നാരായണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരൻ, രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ, ദേവി ജ്ഞാനാഭനിഷ്ഠ, മുൻ എം.എൽ.എമാരായ മാലേത്ത് സരളാദേവി, എ. പദ്മകുമാർ, കെ.സി.രാജഗോപാലൻ, രാജു ഏബ്രഹാം, ജോസഫ് എം.പുതുശേരി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, ദേവസ്വം ബോർഡ് അംഗം പ്രകാശ് ചരളേൽ, വിവിധ ഹിന്ദുസംഘടനാ നേതാക്കൾ, ക്രൈസ്തവസഭാ പുരോഹിതർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കേരളകൗമുദിക്കു വേണ്ടി സർക്കുലേഷൻ മാനേജർ ജോബിൻ ജോസഫ് പുഷ്പചക്രം അർപ്പിച്ചു. മീനാക്ഷിയമ്മയുടെ നിര്യാണത്തിൽ ഹിന്ദുമത മഹാമണ്ഡലം അനുശോചിച്ചു. സെക്രട്ടറി എ.ആർ.വിക്രമൻപിള്ള പ്രമേയം അവതരിപ്പിച്ചു.