danilkumar

പത്തനംതിട്ട : സരസകവി മൂലൂർ എസ്. പദ്മനാഭ പണിക്കരുടെ സ്മരണയ്ക്കായി നൽകിവരുന്ന 36-ാമത് മൂലൂർ അവാർഡ് കവി ഡി. അനിൽ കുമാറിന്. 25001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡാണിത്. തിരുവനന്തപുരം സ്വദേശിയായ അനിലിന്റെ അവിയങ്കോര എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.

നവാഗതർക്കായുള്ള 8-ാമത് മൂലൂർ പുരസ്‌കാരം കോഴിക്കോട് സ്വദേശി ജിബിൻ എബ്രഹാമിന്റെ ബുദ്ധന്റെ മകൾ എന്ന കവിതയ്ക്ക് ലഭിച്ചു. ഡോ. പി.ടി. അനു, ഡോ. എം.എസ്. പോൾ, പ്രൊഫ. ഡി. പ്രസാദ് എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയം നടത്തിയത്. മാർച്ച് ഒന്നിന് ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ (കേരളവർമ്മ സൗധം) ചേരുന്ന സമ്മേളനത്തിൽ മന്ത്രി പി. പ്രസാദ് അവാർഡുകൾ സമർപ്പിക്കും. വാർത്താ സമ്മേളനത്തിൽ മൂലൂർ സ്മാരക സമിതി വൈസ് പ്രസിഡന്റ് കെ.സി. രാജഗോപാലൻ, സെക്രട്ടറി വി.വിനോദ്, പ്രൊഫ.ഡി.പ്രസാദ് എന്നിവർ പങ്കെടുത്തു.