പത്തനംതിട്ട : ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റായി ജനതാദൾ എസിലെ സാറാതോമസ് ചെറുകര തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ധാരണയെ തുടർന്ന് രാജി പി.രാജപ്പൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. യു.ഡി.ഫ് സ്ഥാനാർത്ഥി ജെസ്സി അലക്‌സിനെ 7 വോട്ടുകൾക്ക് (4 - 11) പരാജയപ്പെടുത്തിയാണ് സാറാതോമസ് വിജയിച്ചത്. തുടർന്ന് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ വരണാധികാരി ആയിരുന്നു.
എൽ.ഡി.എഫിലെ ധാരണ അനുസരിച്ച് കേരളകോൺഗ്രസ് എമ്മിലെ അന്നമ്മ പി. ജോസഫാണ് വൈസ് പ്രസിഡന്റ് ആകേണ്ടിയിരുന്നത്. അപകടത്തെ തുടർന്ന് ചികിത്സയിലായതിനാൽ അടുത്ത ടേം മതിയെന്ന് അവർ അറിയിച്ചിട്ടുണ്ട്.
പരമ്പരാഗത യു.ഡി.ഫ് ഡിവിഷനായിരുന്ന കോഴഞ്ചരിയിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച സാറാതോമസ് മാരാമൺ എ.എം.എം സ്‌കൂൾ അദ്ധ്യാപികയാണ്. ഭർത്താവ് : ചെറിയാൻ ജോൺ ചെറുകര. മകൻ. ജോൺസ് ചെറി തോമസ് (എം.എ വിദ്യാർത്ഥി, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റി)