മല്ലപ്പള്ളി : തിരുമാലിട ശ്രീ മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഇന്ന് മുതൽ മാർച്ച് 1 വരെ നടക്കും. ഇന്ന് രാവിലെ 7.30 മുതൽ 9.30 വരെ നാരായണീയ പാരായണം 6 നും 6.30 നും മദ്ധ്യേ തൃക്കൊടിയേറ്റ്. 7 ന് ദീപാരാധന, സേവ, ദീപക്കാഴ്ച . 7.30 ന് കലാസന്ധ്യ . 8 ന് ഭജന . 9 ന് കഥകളി . 19 ന് രാവിലെ 8.30 മുതൽ 11 വരെയും വൈകിട്ട് 5 30 മുതൽ 6 30 വരെയുംകൊടിമരച്ചുവട്ടിൽ പറ വഴിപാട് . 11 ന് ഉച്ചശ്രീവേലി. 6.30 ന് ദീപാരാധന, സേവ . 7.30 ന് അത്താഴ പൂജ, അത്താഴശീവേലി. 8 ന് നാമഘോഷലഹരി . 20 ന് വൈകിട്ട് 5ന് പള്ളിയുണത്തൽ ,നിർമ്മാല്യ ദർശനം. 8.30 മുതൽ 10.30 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെ കൊടിമരച്ചുവട്ടിൽ പറ വഴിപാട്. 10.30 ന് ഉത്സവബലി. 1 ന് പ്രസാദമൂട്ട്. 6.30 ന് ദീപാരാധന, സേവ . 7.30 ന് പാഠകം. 9 ന് ഭജന . 21ന് രാത്രി 7.30 ന് ചാക്യാർകൂത്ത്. 22 ന് 7.30ന് ചാക്യാർകൂത്ത്. 23 ന് രാത്രി 8ന് നൃത്ത നൃത്ത്യങ്ങൾ. 10.30 ന് ഉത്സവബലി. 7.30 ന് മാനസജപലഹരി . 24 ന് രാത്രി 8 ന് ഭക്തി ഗാനസുധ. 25 ന് 8 ന് ഈശ്വരനാമജപം. 26 ന് രാത്രി 8.30 ന് ഭജന. 12 മുതൽ ശ്രീഭൂതബലി, പള്ളിവേട്ടയെഴുന്നെള്ളത്ത്. 12.30 ന് പള്ളിനായാട്ട്, നായാട്ടു വിളി . 2 ന് പള്ളിക്കുറുപ്പ്. 27 ന് വൈകിട്ട് 6 ന് ആറാട്ട് . 7.30 ന് ആറാട്ട് വരവ് . 8 ന് ടൗണിൽ ദീപക്കാഴ്ച . 12 ന് കാവടി ഹിഡുംബൻ പൂജ. 28 ന് വൈകിട്ട് 7.30 ന് നാദസ്വര കച്ചേരി , മയൂര നൃത്തം 8 ന് കാവടി വിളക്ക് പുറപ്പാട്. 8.30 ന് കാവടി വിളക്ക് 10.30 കാവടി വിളക്ക് എതിരേൽപ്പ്. മാർച്ച് 1 ന് രാത്രി 9ന് ഓട്ടൻതുള്ളൽ 12 ന് കാവടി വരവ് . 1 ന് കാവടി അഭിഷേകം. 4 ന് വേലകളി എതിരേൽപ്പ്. 6ന് കാഴ്ച ശ്രീവേലി. 6.30 ന് ദീപാരാധന. 9.30 ന് സംഗീതകച്ചേരി 12 ന് ശിവരാത്രി പൂജ. 2 - ന് ഭക്തി ഗാനമേള.