
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ആകെ 2,61,547 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ 11 പേർ ഇന്നലെ മരിച്ചു. 1312 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2,56,093 ആണ്. ജില്ലക്കാരായ 3127 പേർ ചികിത്സയിലാണ്. ഇതിൽ 3052 പേർ ജില്ലയിലും 125 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.