കോന്നി: എസ്. എൻ. ഡി.പി യോഗം 4024 -ാം നമ്പർ തേക്കുതോട് സെൻട്രൽ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 24 ന് വൈദിക ആചാര്യൻ സദാനന്ദൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നടക്കുമെന്ന് ശാഖാ സെക്രട്ടറി കെ.ആർ. രമണൻ അറിയിച്ചു. രാവിലെ 4.30 ന് നടതുറക്കൽ, മഹാഗുരുപൂജ, 5 ന് ഗണപതിഹോമം, 7 ന് ശാഖാ പ്രസിഡന്റ് എൻ. ജയപ്രകാശ് പതാകയുയർത്തും. 7.30 ന് നവകം, പഞ്ചഗവ്യം, 8 ന് സമൂഹശാന്തിഹവനം, 9 ന് സർവൈശ്വര്യപൂജ, 9.30 ന് പ്രസാദവിതരണം, 10 ന് ആദരിക്കൽ, 11ന് ഗുരുഭാഗവതപാരായണം, വൈകിട്ട് 5 ന് നെയ്‌വിളക്ക് സമർപ്പണം. 6.30 ന് ദീപാരാധന.