18-soil-robin-peter
കോളനി മണ്ണ് സംരക്ഷണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ നിർവഹിക്കുന്നു

പ്രമാടം: ജില്ലാ പഞ്ചായത്ത് പ്രമാടം ഡിവിഷനിൽ 2021- 22 വാർഷിക പദ്ധതിയിൽ പട്ടികജാതി ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ വകയിരുത്തി പ്രമാടംപഞ്ചായത്ത് പതിനാലാം വാർഡിൽ മേശരി മുരുപ്പ് കോളനിക്ക് സംരക്ഷണഭിത്തി നിർമ്മാണത്തിന് അനുവദിച്ചു . കോളനി മണ്ണ് സംരക്ഷണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ നിർവഹിച്ചു പഞ്ചായത്തംഗങ്ങളായ പ്രസീത രഘു, ജയകൃഷ്ണൻ, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം ഡയറക്ടർ അരുൺ കുമാർ, ജോയിക്കുട്ടി ഇട്ടിയിൽ, മനേഷ് തങ്കച്ചൻ ,വിഷ്ണു കുമാർ ,പൊടിയമ്മ എന്നിവർ പങ്കെടുത്തു.