 
തിരുവല്ല: അധസ്ഥിത വിഭാഗങ്ങളുടെ ജീവിതത്തിനും വളർച്ചയ്ക്കും അവഗണിക്കപ്പെട്ടവരുടെ വിമോചനത്തിനുമായി ജാതിരഹിതസമൂഹം കെട്ടിപ്പടുത്ത് വിപ്ലവകരമായ പരിവർത്തനം സാദ്ധ്യമാക്കിയ ദൈവസാന്നിദ്ധ്യമാണ് പൊയ്കയിൽ ശ്രീകുമാര ഗുരുദേവനെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 -ാമത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് ഇരവിപേരൂർ ശ്രീകുമാർ നഗറിൽ പ്രത്യക്ഷ രക്ഷാ ദൈവസഭ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെ അന്ധകാരഘട്ടത്തിൽ സമൂഹത്തിന് വെളിച്ചമായി ശ്രീകുമാരഗുരുദേവൻ പ്രത്യക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. സഭാ വൈസ് പ്രസിഡന്റ് ഡോ.പി.എൻ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.സി കുട്ടപ്പൻ, ജോ.സെക്രട്ടറി പി. രാജാറാം എന്നിവർ പ്രസംഗിച്ചു.