കലഞ്ഞൂർ : വന്യമൃഗശല്യപ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടായി നിശ്ചയിച്ചതിൽ നിന്ന് കൂടൽ, കലഞ്ഞൂർ വില്ലേജുകളെ ഒഴിവാക്കിയതിൽ കർഷകസംഘം കലഞ്ഞൂർ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കലഞ്ഞൂർ വില്ലേജ് പ്രസിഡന്റ് പി. എസ്. രാജുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കർഷകസംഘം കൊടുമൺ ഏരിയാ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ എസ്. രഘു ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ, മനോജ്കുമാർ, എസ്. രാജേഷ്, ചന്ദ്രികാ മുകുന്ദൻ, സദാശിവൻഎന്നിവർ സംസാരിച്ചു.