പ്രമാടം : പ്രമാടം ഗ്രാമപഞ്ചായയത്ത് 2021 -22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിലും പട്ടികജാതി കുടുംബങ്ങൾക്ക് വാട്ടർ ടാങ്കും പട്ടികജാതി ബിരുദ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും വിതരണം ചെയ്തു. പ്രസിഡന്റ് എൻ. നവനിത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാജി.സി.ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രസീത രഘു, ആനന്ദവല്ലിയമ്മ, രാഗി സനൂപ്, നിഖിൽ ചെറിയാൻ , മിനി റെജി, നിഷ മനോജ്, നീതു ഷാരോൺ മിനി തോമസ് എന്നിവർ പ്രസംഗിച്ചു.