vice
സാലി ജേക്കബ്

തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി എൽ.ഡി.എഫിലെ സി.പി.ഐ അംഗം സാലി ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ മുൻധാരണ പ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ 9 വോട്ടുകൾ നേടിയാണ് വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ബിജി ബിന്നിക്ക് 5 വോട്ടുകൾ ലഭിച്ചു. പഞ്ചായത്ത് 6 -ാം വാർഡ് മെമ്പറാണ് സാലി ജേക്കബ്. ആകെയുള്ള 17 പഞ്ചായത്ത് അംഗങ്ങളിൽ 9 എൽ,ഡി,എഫ് അംഗങ്ങളും 5 യു,ഡി,എഫ് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. 3 ബി.ജെ.പി അംഗങ്ങളും വിട്ടുനിന്നു. തിരുവല്ല കോ- ഓപ്പറേറ്റീവ് അസി. ഡയറക്ടർ (ഓഡിറ്റ് വിഭാഗം) വരണാധികാരിയായി.