
പത്തനംതിട്ട : ഇലന്തൂർ ഗവ.കോളേജിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ഏകദിന ഉപവാസസമരം നടത്തി.
കോളേജ് യൂണിറ്റ് പ്രസിഡന്റ് മെബിൻ ഇലന്തൂർ, സ്റ്റൈൻസ് ഇലന്തൂർ, ടിജോ അയ്യാന്തിയിൽ ,സീന തോമസ്, ജോയൽ വിജു , അൻസാബ് ജോഷ്വാ വിജു എന്നിവർ ഉപവസിച്ചു. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. അനീഷ് വരിക്കണ്ണാമല, അൻസാർ മുഹമ്മദ്,വി. ആർ. സോജി, അജി അലക്‌സ്, ജോൺസൻ , കെ.പി.മുകുന്ദൻ, ജോമി , ജിബിൻ ചിറക്കടവിൽ, ബൈജു, ജെബിൻ ടെറിൻ , സാംസൺ തെക്കേതിൽ, എം.എസ്. സിജു എന്നിവർ സംസാരിച്ചു.