 
അടൂർ : ഹൈക്കോടതി അംഗീകരിച്ചു സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തിനു വേണ്ടി അയച്ച ഫീ റൂൾ നിയമ ഭേദഗതിക്കെതിരെ ബാർ കൗൺസിൽ നേതൃത്വത്തിൽ അഭിഭാഷകർ പ്രതിഷേധ ദിനമായി ആചരിച്ചതിന്റെ ഭാഗമായി അടൂർ ബാർ അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് മണ്ണടി മോഹൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി അഡ്വ. എം. പ്രിജി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ബിജു വർഗീസ് സ്വാഗതം പറഞ്ഞു.അഡ്വ. ആർ. വിജയകുമാർ, മണ്ണടി രാജു, ആർ. ഹരികൃഷ്ണൻ, എബി തോമസ്, ഗ്ലാഡു പി. മുതലാളി, ബിനോ ജോർജ്,ജി. പ്രവീൺ,അരവിന്ദ്, ഷമ്മി ബാൽ എന്നിവർ സംസാരിച്ചു