
പത്തനംതിട്ട : ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ) 2021 - 22 പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പിന്നാമ്പുറങ്ങളിലെ അലങ്കാര മത്സ്യറിയറിംഗ് യൂണിറ്റ്, ബയോഫ്ലോക് (വനാമി) 160 ക്യുബിക്മീറ്റർ, റീ സർക്കുലേറ്ററി അക്വാകൾച്ചർസിസ്റ്റം 100 ക്യുബിക്മീറ്റർ എന്നീ മത്സ്യകൃഷി പദ്ധതികളിലേക്ക് താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. 60 ശതമാനം സബ്‌സിഡി ലഭിക്കും. 25നാണ് അപേക്ഷ നൽകേണ്ട അവസാന ദിവസം. ഫോൺ: 04682223134, 04682967720, 8137037835.