
പത്തനംതിട്ട : ജില്ലയിലെ 18 ലൊക്കേഷനുകളിൽ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി മല്ലപ്പളളി കെൽട്രോൺ നോളജ് സെന്ററിൽ നടത്തിയ ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയവർക്കുളള ഇന്റർവ്യൂ 24, 25, 26 തീയതികളിൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തും. ഓരോ ലൊക്കേഷനിലേക്കും ഓൺലൈൻ പരീക്ഷയിൽ 50 ശതമാനമോ അതിനു മുകളിലോ മാർക്ക് നേടിയ ആദ്യ 10 പേരെ വീതമാണ് ഇന്റർവ്യൂവിന് പരിഗണിക്കുക. ഈ മാസം 20 വരെ ഹാൾ ടിക്കറ്റുകൾ ലഭിക്കാത്തവർ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 04682322706, 04682322708.