അടൂർ: കേന്ദ്ര ബഡ്ജറ്റിൽ കർഷക, തൊഴിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ധർണ എ.ഐ.യു.ടി.യു.സി ജില്ലാ സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംയുക്ത ട്രേഡ് യൂണിയൻ മണ്ഡലം കൺവീനർ പി.രവിന്ദ്രൻ സ്വാഗതം പറഞ്ഞു .മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള , പി.ബി ഹർഷകുമാർ, അരുൺ കെ.എസ് മണ്ണടി,എം.മധു, ജി.രാധാകൃഷ്ണൻ, റോഷൻ ജേക്കബ്, എസ്.ഷാജഹാൻ, പി.ഉദയഭാനു, സനില ജോർജ്, അംജിത്, വല്ലാറ്റൂർ വാസുദേവൻ, കെ.വി രാജൻ, കെ.എൻ.രാജൻ എന്നിവർ പ്രസംഗിച്ചു.