hoky

പത്തനംതിട്ട: ജില്ലാ ഹോക്കി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 4 മുതൽ 6 വരെ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷതവഹിച്ച യോഗം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ഹോക്കി അസോസിയേഷൻ ജില്ലാസെക്രട്ടറി അമൃത് സോമരാജൻ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, മലയാലപ്പുഴ മോഹനൻ, എസ്.രവീന്ദ്രൻ , ജില്ലാട്രഷറർ വിനോദ് പുളിമൂട്ടിൽ, എൻ.പി. ഗോപാലകൃഷ്ണൻ, ഗിരീഷ് .പി.ആർ, പി.സുലേഖ, ആർ.ഷൈൻ, ബിജിലാൽ തന്നിനിൽക്കുന്നതിൽ എന്നിവർ സംസാരിച്ചു. വിവിധ സബ് കമ്മിറ്റിയും 101അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു.