കൊടുമൺ: ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പ്രവർത്തകർക്ക് സഹായ കിറ്റുകൾ വിതരണം ചെയ്തു. വാർഡ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ജോസ് പള്ളിവാതുക്കൻ ഉദ്ഘാടനം ചെയ്തു. കൊടുമൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുള്ളൂർ സുരേഷ്, അങ്ങാടിക്കൽ മണ്ഡലം പ്രസിഡന്റ് സി. ജെ ജോയ്, ഓമന, ബിന്ദു, പ്രസന്ന തുടങ്ങിയർ പങ്കെടുത്തു.