sammelanam
പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 -)മത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ചു നടന്ന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ 144 -ാമത് ജന്മദിന മഹോത്സവത്തോടനുബന്ധിച്ച് ഇരവിപേരൂർ ശ്രീകുമാർ നഗറിൽ വിശുദ്ധ സന്നിധാനങ്ങളിൽ ദീപാരാധനയും ആത്മീയ യോഗവും നടന്നു. സഭാ പ്രസിഡന്റ് വൈ.സദാശിവൻ, ഗുരുകുലശ്രേഷ്ഠൻ ഇ.ടി.രാമൻ, ഗുരുകുല ഉപശ്രേഷ്ഠൻ എം.ഭാസ്കരൻ എന്നിവർ നേതൃത്വം നൽകി. ശുദ്ധീകർമ്മ ഉപദേഷ്ടാവ് ഡി.ശിഖാമണി മതപ്രഭാഷണം നടത്തി. ജന്മദിന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, പ്രമോദ് നാരായണൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, മുൻ എം.എൽ.എ രാജു എബ്രഹാം, ഇടുക്കി ആർ.ഡി.ഒ എം.കെ.ഷാജി, കുമാരി സിന്ധു, സി.പി.എം ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു,സി.പി.എം കോട്ടയം ജില്ലാസെക്രട്ടറി എ.വി.റസൽ, സി.പി.ഐ കോട്ടയം ജില്ലാസെക്രട്ടറി സി.കെ.ശശിധരൻ, ബി.ജെ.പി ജില്ലാസെക്രട്ടറി വി.എ.സൂരജ്, മുസ്ലിംലീഗ് കോട്ടയം ജില്ലാപ്രസിഡന്റ് അസീസ് ബഡായിൽ, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ലീഗൽ അഡ്വൈസർ അഡ്വ.കെ.പി.ബാലകൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.

മഹിളാസമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹൈകൗൺസിൽ അംഗം എം.പൊന്നമ്മ, ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള, മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ജ്ഞാനമണി മോഹൻ, ഹൈകൗൺസിൽ അംഗങ്ങളായ അഡ്വ.സന്ധ്യ രാജേഷ്, രമേശ് വി.ടി, മഹിളാസമാജം വൈസ് പ്രസിഡന്റ് പി.എസ് സുധർമ്മ, ജനറൽസെക്രട്ടറി റീജമോൾ, ജോ.സെക്രട്ടറി മുത്തുമണി പി.കെ, ട്രഷറർ പി.കെ.വിജയാൾ, കേന്ദ്രസമിതി അംഗങ്ങളായ ദീപ സുമേഷ്, സുകന്യ വിജയ്, സബിത പദ്മകുമാർ, ചാന്ദിനി കൃഷ്ണൻ, കുമാരി കാർത്തിക മഹേശ്വരിഭായ് എന്നിവർ സംസാരിച്ചു.