road
റാന്നി-ചെറുകോൽപ്പുഴ റോഡ്

കോഴഞ്ചേരി : റാന്നി - ചെറുകോൽപ്പുഴ റോഡ് വികസനത്തിനായി സൗജന്യമായി ഭൂമി വിട്ടു നൽകിയ ഭൂഉടമകള കബളിപ്പിച്ചെന്ന് ആക്ഷേപം. ഭൂഉടമകൾ വിട്ടു നൽകിയതിലും അധികം സ്ഥലം ഏറ്റെടുക്കുന്നുവെന്ന് വ്യാപക പരാതികൾ ഉയർന്നു. റോഡിന് 10 മീറ്റർ വീതി ആക്കുന്നതിന് സമ്മതപത്രം നൽകിയ ഭൂഉടമകളിൽ നിന്ന് പതിമൂന്നര മീറ്റർ ഏറ്റെടുക്കാനാണ് നീക്കം. ഇതിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ. 10 കിലോമീറ്ററാണ് റോഡിന്റെ നീളം.

റോഡ് വികസനത്തിനായി രൂപീകരിച്ച സമിതിയുടെ നേതൃത്വത്തിൽ അഞ്ച് വർഷം മുൻപ് അന്നത്തെ എം.എൽ.എ രാജു ഏബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ വികസനജാഥയിൽ 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കാൻ ഭൂഉടമകൾ സ്ഥലം സൗജന്യമായി നൽകുകയും അളന്ന് കല്ലിടുകയും ചെയ്തതാണ്. പൊതുമരാമത്ത് വകുപ്പ് റോഡ് പുനരുദ്ധരിക്കുമെന്ന പ്രതിക്ഷയിലാണ് വസ്തു ഉടമകൾ ഭൂമി നൽകിയത്. എന്നാൽ, കൂടുതൽ ഭൂമി ഏറ്റെടുത്ത് കിഫ്ബിയെ പദ്ധതി എൽപ്പിക്കാനാണ് നിലവിലെ നീക്കമെന്ന് ആക്ഷേപമുണ്ട്. 10 മീറ്റർ വിതിയിൽ നല്ലരീതിയിൽ റോഡ് പുനരുദ്ധരിക്കാൻ കഴിയുമെന്നാണ് ഭൂ ഉടമകൾ പറയുന്നത്. പമ്പയുടെ കരയിലുള്ള കോഴഞ്ചേരി - കിക്കൊഴൂർ - റാന്നി റോഡ് പത്ത് മീറ്റർ വികസിപ്പിച്ചത് അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, റോഡ് നിർമ്മിക്കണമെങ്കിൽ 13.5 മീറ്റർ വീതി വേണമെന്നാണ് കിഫ്ബിയുടെ മാനദണ്ഡം. കിഫ്ബി ഏറ്റെടുത്തതിനാൽ റോഡ് നിർമ്മാണം പൊതുമരാമത്ത് കയ്യൊഴിഞ്ഞു. കോഴഞ്ചേരി - ചെറുകോൽപ്പുഴ - ഇടപ്പാവൂർ - റാന്നി പാതയുടെ ഭാഗമാണ് റോഡ്. നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്.

കബളിപ്പിച്ചെന്ന് നാട്ടുകാർ,

സ്ഥലം ഏറ്റെടുക്കാതെ വീതി കൂട്ടാനാവില്ലെന്ന് കിഫ്ബി

പത്ത് മീറ്ററിന് മുകളിൽ ഭൂമി നൽകില്ലെന്നും ഇതിൽ കൂടുതൽ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുകയും കോടതിയെ സമീപിക്കുകയും ചെയ്യും.

പ്രസാദ് , കൺവീനർ