അടൂർ: താലൂക്ക് വികസന സമിതി, ജനറൽ ആശുപത്രി ഉപദേശക സമിതി തുടങ്ങിയ ജനകീയ കമ്മിറ്റികളിൽ ആർ.എസ്.പിയെ ഉൾപ്പെടുത്താത്തതിൽ അടൂർ മണ്ഡലം കമ്മിറ്റിയോഗം പ്രതിഷേധിച്ചു. ദേശീയ കമ്മിറ്റി അംഗം അഡ്വ.കെ.എസ്.ശിവകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി അഡ്വ.ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ,എൻ.സോമരാജൻ, കലാനിലയം രാമചന്ദ്രൻ ,വി.ശ്രീകുമാർ ,രാഘവൻ, ബാബു തുടങ്ങിയവർ സംസാരിച്ചു.