ചെങ്ങന്നൂർ: ബി.ജെ.പി പ്രവർത്തകൻ ശരത്ചന്ദ്രന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ. ജി കർത്ത, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്,മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, രശ്മി സുഭാഷ്, രോഹിത്ത് രാജ്, പ്രശാന്ത് മേക്കാട്ടിൽ,എസ്. വി പ്രസാദ്, ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, പി. എ നാരായണൻ, സുഷമ ശ്രീകുമാർ, ടി. സി സുരേന്ദ്രൻ, ഷൈൻ പുന്തല, കെ. കെ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.