trophy

പത്തനംതിട്ട : മികച്ചപ്രവർത്തനത്തിനുള്ള മഹാത്മ അയ്യങ്കാളി പുരസ്കാരം നേടിയ ഗ്രാമ പഞ്ചായത്തുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലും ജില്ലയിലെ പഞ്ചായത്തുകൾ. നെടുമ്പ്രം, ഏഴംകുളം, കടമ്പനാട് ,മൈലപ്ര, റാന്നി അങ്ങാടി പഞ്ചായത്തുകളാണ് മുന്നിലെത്തിയത്. 75 മാർക്ക് വീതം നേടി. സംസ്ഥാനത്ത് ആകെ എട്ടു പഞ്ചായത്തുകളാണ് 75 മാർക്ക് വീതം നേടിയത്.

തുമ്പമണ്ണിനും ഇരവിപേരൂരിനും സ്വരാജ് ട്രോഫി

മികച്ച പ്രവർത്തനത്തിനുള്ള സ്വരാജ് ട്രോഫിയ്ക്ക് സംസ്ഥാന പട്ടികയിൽ ജില്ലയ്ക്ക് ഇടം കിട്ടിയില്ല. ജില്ലയിൽ തുമ്പമൺ പഞ്ചായത്ത് ഒന്നാമതും ഇരവിപേരൂർ രണ്ടാമതും എത്തി. ട്രോഫിക്ക് പുറമേ തുമ്പമണ്ണിന് 10 ലക്ഷം രൂപയും ഇരവിപേരൂരിന് 5 ലക്ഷം രൂപയും ലഭിക്കും. തുമ്പമണ്ണിന് 129 പോയിന്റും ഇരവിപേരൂരിന് 112 പോയിന്റും ലഭിച്ചു.

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പുരസ്കാരങ്ങൾ ലഭിച്ചില്ല.

മികച്ച പ്രവർത്തനത്തിന്

2020 -21 വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതി ആസൂത്രണ നിർവഹണത്തിന്റെയും ഭരണനിർവഹണ മികവിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരങ്ങളാണ് സ്വരാജ് ട്രോഫിയും അയ്യങ്കാളി പുരസ്കാരവും.