18-saji-cherian
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റ്, പോസ്റ്റ്‌മോർട്ടം റൂം, നവീകരിച്ച ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവയുടെ ഉദ്ഘാടനവും, പീഡിയാട്രിക്ക് ഐ.സി.യു. നിർമാണോദ്ഘാടനവും മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ: മാറുന്ന കാലത്തിനനുസരിച്ചുള്ള ആധുനിക നിർമ്മാണങ്ങളാണ് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടപ്പാക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ഓക്‌സിജൻ പ്ലാന്റ്, പോസ്റ്റ്‌മോർട്ടം റൂം, നവീകരിച്ച ഓപ്പറേഷൻ തീയേറ്ററുകൾ എന്നിവയുടെ ഉദ്ഘാടനവും, പീഡിയാട്രിക്ക് ഐ.സി.യു. നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒന്നേകാൽ ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിട സമുച്ചയമാണ് ആശുപത്രിക്കു പുതിയതായി നിർമ്മിക്കുന്നത്. ചെങ്ങന്നൂർ ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസി ഇത്താക്കിനെ ആദരിച്ചു. ഡോക്ടേഴ്‌സ് ഫോർ യു പ്രതിനിധി, ആശാ പ്രവർത്തകർ എന്നിവരെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു ആദരിച്ചു. ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, കെ.എസ്.സി.എം.സി. ചെയർമാൻ എം.എച്ച്. റഷീദ്, വത്സല മോഹൻ എന്നിവർ സംസാരിച്ചു.