മല്ലപ്പള്ളി: യു.ടി.യു.സി ചുങ്കപ്പാറ യൂണിറ്റിന്റെ ജനറൽ ബോഡി യോഗം ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ മാർച്ചിൽ രാജ്യവ്യാപകമായി നടത്തുന്ന 48 മണിക്കൂർ പൊതു പണിമുടക്ക് വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ സെക്രട്ടറി എൻ.സോമരാജൻ, കൺവിനർ ഇ.കെ ഭാസ്ക്കരൻ ,വി.എം ബിനോയി, എൻ.ജെ മാത്യൂ, ഇ.കെ ശ്രീധരൻ, ലിജോ ആന്റണി,തോമസ് മുഴയ മുട്ടം,പി.കെ രാജു , ഇ.കെ പ്രഭാകരൻ,ഇ.എസ് അനിഷ്, രഞ്ജിത് എന്നിവർ സംസാരിച്ചു. യൂണിറ്റ് കൺവീനറായി പി.കെ കുട്ടപ്പനെ തിരഞ്ഞെടുത്തു.